നീ യാത്രയായി
കര്‍മ്മബന്ധങ്ങളുടെ കെട്ടഴിച്ച്
കടപ്പാടുകളുടെ കടങ്ങള്‍ ബാക്കിവെച്ച്
എന്റെ സ്വപ്‌നങ്ങളുടെ അലുക്കഴിച്ച്
ഓര്‍മ്മകളുടെ കനല്‍ സൂക്ഷിക്കാനേല്പ്പിച്ച്...
തനിച്ചാകുമോ ഞാന്‍
നിന്റെ ഹൃദയതാളം
എന്നില്‍ മുഴങ്ങുവോളം...
16 Jan 2009
7 May 2008
നിനക്ക്
നീയറിയാതെ പോവുന്നു
ഏകാന്ത രാത്രിയില്‍
ഓര്‍മ്മത്തൂലികയില്‍
നിന്നടര്‍ന്നു വീണ
ഒരു മഷിത്തുള്ളിയെ
നിനക്ക് മാത്രമായ്
കുറിച്ചുവെച്ച സ്നേഹാക്ഷരങ്ങളെ
എങ്കിലുമെന്നോര്‍മ്മകളെ ദീപ്തമാക്കുന്നു
പാദങ്ങളിടറാതെ കാക്കുന്നു
ഇരുള്‍വഴിത്താരയില്‍ നീ കൊളുത്തിയ
ഒരായിരം വെണ്‍ചിരാതുകള്‍.
28 Dec 2007
തുരുത്ത്
ഇത്
ചേക്കേറിയ പുതിയ ഇടം...
മഴയുടെ നിറവില്‍
രാത്രി സമ്മാനിച്ചത്
സ്നേഹത്തിന്റെ പച്ചപ്പ്
ഓര്‍മ്മയുടെ സുഗന്ധം,
വേരറ്റുപോവും മുന്‍പേ
തളിര്‍ക്കണം, പടര്‍ന്നുതണലാവണം
ഒരുവേളയെങ്കിലും
വരണ്ട ചുണ്ടുകളുടെ
ദാഹമകറ്റണം
ചേക്കേറിയ പുതിയ ഇടം...
മഴയുടെ നിറവില്‍
രാത്രി സമ്മാനിച്ചത്
സ്നേഹത്തിന്റെ പച്ചപ്പ്
ഓര്‍മ്മയുടെ സുഗന്ധം,
വേരറ്റുപോവും മുന്‍പേ
തളിര്‍ക്കണം, പടര്‍ന്നുതണലാവണം
ഒരുവേളയെങ്കിലും
വരണ്ട ചുണ്ടുകളുടെ
ദാഹമകറ്റണം
15 Oct 2007
പ്രതീക്ഷ
കണ്ടെത്തും നാള്‍ വരെ,
നീ സ്നേഹത്തിന്നവസാനവാക്ക്.
പറയാത്ത മൊഴിയായ്
കേള്‍ക്കാത്ത സ്വപ്നമായ്;
വിടരാത്ത പൂവായെന്
സങ്കല്‍പ്പത്തില്‍ നിറയും
നിനക്കെന്നും പൂര്‍ണ്ണത.
നീ സ്നേഹത്തിന്നവസാനവാക്ക്.
പറയാത്ത മൊഴിയായ്
കേള്‍ക്കാത്ത സ്വപ്നമായ്;
വിടരാത്ത പൂവായെന്
സങ്കല്‍പ്പത്തില്‍ നിറയും
നിനക്കെന്നും പൂര്‍ണ്ണത.
10 Oct 2007
കടലിനോട്...

ചിരിതൂകി കളിയാടി തീരത്തുവന്നെന്നെ
തിരമാല കൈയാല്‍ തഴുകീടവേ,
ഒരുചെറു താരാട്ടിന്‍ സാന്ദ്വന സ്പര്‍ശമായ്
മാടിവിളിച്ചൊരെന്‍ ബാല്യകാലം.
സിന്ദൂരപൊട്ടുതൊട്ടോടിയെത്തുന്നരാ-
സന്ധ്യയെ നോക്കി ഞാന്‍ നിന്നീടവെ,
ഉള്ളിലലക്കുന്നു, ചിതറിത്തെറിക്കുന്നു
ജീവിതക്കടലിന്റെ നവ്യനാദം.
കുഞ്ഞിളം കാറ്റിന്റെ പഞ്ചാരിമേളത്തി-
ലലിയുന്നു നീ മൂളും സ്നേഹഗീതം
ഒരു പൊട്ടിച്ചിരിയാല്‍ നീ മറക്കുന്നുവോ
ഉള്ളിലൂറുന്നൊരാ നൊവിനാഴം.
Subscribe to:
Posts (Atom)