7 May 2008

നിനക്ക്‌

നീയറിയാതെ പോവുന്നു

ഏകാന്ത രാത്രിയില്‍

ഓര്‍മ്മത്തൂലികയില്‍

നിന്നടര്‍ന്നു വീണ

ഒരു മഷിത്തുള്ളിയെ

നിനക്ക്‌ മാത്രമായ്‌

കുറിച്ചുവെച്ച സ്നേഹാക്ഷരങ്ങളെ

എങ്കിലുമെന്നോര്‍മ്മകളെ ദീപ്തമാക്കുന്നു

പാദങ്ങളിടറാതെ കാക്കുന്നു

ഇരുള്‍വഴിത്താരയില്‍ നീ കൊളുത്തിയ

ഒരായിരം വെണ്‍ചിരാതുകള്‍.

16 comments:

ധന്യ പ്രശാന്ത്‌ said...

നീയറിയാതെ പോവുന്നു

Shooting star - ഷിഹാബ് said...

dhanya...cheruthenkilum sundaramaaya kavitha.."sneahaaksharangal poalulla vaakkukalile prayogam maatti pakaram puthiya prayoagangal thudangiyaal athoru vazhithirivaakumennu thoannunu. nannayittundu abhinandanangal

Unknown said...

ക്ഷമിക്കണം, ഇതില്‍ കവിതയുണ്ടെന്ന്‌ തോന്നിയില്ല. എന്റെ കുഴപ്പമാകും.

Unknown said...

സേനഹം ദിവ്യാമാണ് അവനായി കുറിക്കുന്ന വരിക്കള്‍ അതു പതിഞ്ഞു കിടക്കുന്നു

Anonymous said...

"എങ്കിലുമെന്നോര്‍മ്മകളെ ദീപ്തമാക്കുന്നു
പാദങ്ങളിടറാതെ കാക്കുന്നു ഇരുള്‍വഴിത്താരയില്‍"

കൊള്ളാം...നല്ല വരികള്‍.

Sharu (Ansha Muneer) said...

നല്ല വരികള്‍.... :)

ഗിരീഷ്‌ എ എസ്‌ said...

ലളിതവും
മനോഹരവും
അര്‍ത്ഥപൂര്‍ണവുമായ വരികള്‍...
വ്യത്യസ്തങ്ങളായ
രചനകള്‍ക്കായി കാത്തിരിക്കുന്നു...

ആശംസകള്‍...

ഹരിയണ്ണന്‍@Hariyannan said...

നല്ല വരികള്‍!
തുടര്‍ന്നും എഴുതുക!

Ranjith chemmad / ചെമ്മാടൻ said...

ആശംസകള്‍...
നല്ല പോസ്റ്റുകള്‍ തുടര്‍ന്നും
പ്രതീക്ഷിക്കുന്നു

Afsal m n said...

Kollam ,
Nalla varikal....

Promod P P said...

നന്നായിട്ടുണ്ട്
വീണ്ടും എഴുതു

Doney said...

നമ്മള്‍‌ മറ്റുള്ളവരെ ആത്മാര്‍‌തമായി കാണുമ്പോള്‍‌ ചിലപ്പൊഴൊക്കെ അതുപൊലെ അതു തിരിച്ചു കിട്ടാറില്ല..അവരുടെ കുഴപ്പമല്ല...അവര്‍‌ നമ്മളെ അറിയാതെ പോകുന്നതു കൊണ്ടാണ്....

Santosh said...
This comment has been removed by the author.
Santosh said...

ചെറുതും സുന്ദരവും ആയ ഒരു കവിത!

വഴി തെറ്റി വന്നതാണ് ഈ പാദമുദ്രയില്‍... എന്റെ പാദമുദ്രയില്‍ നിന്നും ഒരു അക്ഷരത്തിന്റെ നീളം... :)

ഉദയശങ്കര്‍ said...

സങ്കടം തോന്നുന്നു

Anas Mohamed said...

എന്താ പറ്റിയെ?....ആരെയൊ നഷ്ടപെട്ടെന്നു തൊന്നുന്നു...എന്തയലും നന്നായിരിക്കുന്നു..