
ചിരിതൂകി കളിയാടി തീരത്തുവന്നെന്നെ
തിരമാല കൈയാല്‍ തഴുകീടവേ,
ഒരുചെറു താരാട്ടിന് സാന്ദ്വന സ്പര്‍ശമായ്
മാടിവിളിച്ചൊരെന്‍ ബാല്യകാലം.
സിന്ദൂരപൊട്ടുതൊട്ടോടിയെത്തുന്നരാ-
സന്ധ്യയെ നോക്കി ഞാന്‍ നിന്നീടവെ,
ഉള്ളിലലക്കുന്നു, ചിതറിത്തെറിക്കുന്നു
ജീവിതക്കടലിന്റെ നവ്യനാദം.
കുഞ്ഞിളം കാറ്റിന്റെ പഞ്ചാരിമേളത്തി-
ലലിയുന്നു നീ മൂളും സ്നേഹഗീതം
ഒരു പൊട്ടിച്ചിരിയാല്‍ നീ മറക്കുന്നുവോ
ഉള്ളിലൂറുന്നൊരാ നൊവിനാഴം.
8 comments:
nalla kavitha
സ്വാഗതം..:)
നല്ല ഈണമുള്ള വരികള്‍, തുടര്‍ന്നും എഴുതുക..
തുടക്കം നന്നായി. വെടിക്കെട്ടു തുടരട്ടെ...
മാടിവിളിച്ചൊരെന്‍ ബാല്യകാലം.
സുഖം തരുന്ന വരികള്‍.
വളരെ അവേശത്തോടെ,
സന്തോഷത്തോടെ,
നന്മയോടെ,
ജീവിതത്തിന്റെ നവ്യനാദം ആസ്വദിക്കുന്ന ഒരു മനസുണ്ട് ഈ വരികളില്‍.
..നന്നായിരിക്കുന്നു,തുടരുക.
സിന്ദൂരപൊട്ടുതൊട്ടോടിയെത്തുന്നരാ-
സന്ധ്യയെ നോക്കി ഞാന്‍ നിന്നീടവെ,
ഇതില്‍ നിന്നീടവേ എന്നതിനു പകരം “നില്‍ക്കേ “
എന്ന് എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ താളം ഉണ്ടാകുമായിരുന്നു..
കവിത കൊള്ളാം.. അഭിനന്ദനങ്ങള്‍... വീണ്ടും എഴുതു...
പത്തിരിപ്പാലക്കാരി ആണല്ലെ?.. നമ്മളും അതിനടുത്തൊക്കെ ഉള്ളതാണെ..
nannayittundu......adhalle parayan pattu.................eniyum padheekshikkunnu,.......
Post a Comment