16 Jan 2009

നീ മടങ്ങുമ്പോള്‍

നീ യാത്രയായി
കര്‍മ്മബന്ധങ്ങളുടെ കെട്ടഴിച്ച്
കടപ്പാടുകളുടെ കടങ്ങള്‍ ബാക്കിവെച്ച്
എന്റെ സ്വപ്‌നങ്ങളുടെ അലുക്കഴിച്ച്
ഓര്‍മ്മകളുടെ കനല്‍ സൂക്ഷിക്കാനേല്പ്പിച്ച്...

തനിച്ചാകുമോ ഞാന്‍
നിന്റെ ഹൃദയതാളം
എന്നില്‍ മുഴങ്ങുവോളം...

5 comments:

ധന്യ പ്രശാന്ത്‌ said...

തനിച്ചാകുമോ ഞാന്‍?

Anonymous said...

ഈ ചൊദ്യം കയ്യിലിരിപ്പിനോട് ചോദിക്കൂ........

- രാഘവന്‍

][ Rahul~ said...

അല്ലെങ്കിലും എല്ലാവരും തനിച്ചു തന്നെ അല്ലേ...? വെറും അനിവാര്യത മാത്രമല്ലേ അത്‌..?

സമയം കിട്ടുമ്പോള്‍ എന്നെയും സന്ദര്‍ശിക്കുമല്ലോ...

HonestHorrors said...

ഒറ്റയ്ക്കാണോ ഇപ്പോള്‍?

Santhosh S Nair said...

ബന്ധങ്ങളില്‍ ഒരാളുടെ കൊഴിഞ്ഞു പോക്കും, അതിനു ശേഷമുള്ള വിരഹവും.. പോയ ആളുടെ ശേഷിപ്പുകള്‍ക്കിടയില്‍ തനിച്ചല്ല എന്നാ നിലക്കുള്ള ജീവിതവും എല്ലാം പുറം മോടികള്‍ മാത്രമാണ്.
യഥാര്‍ത്ഥത്തില്‍ എല്ലാവരും തനിച്ചാണ്..
മരിച്ചു പോയവരുടെ ഓര്‍മ്മയില്‍ ജീവിതകാലം മുഴുവന്‍ കണ്ണീരൊഴുക്കുന്ന എത്ര പേരുണ്ട് നമുക്കിടയില്‍?