28-Dec-2007

തുരുത്ത്‌

ഇത്‌
ചേക്കേറിയ പുതിയ ഇടം...
മഴയുടെ നിറവില്‍
രാത്രി സമ്മാനിച്ചത്‌
സ്നേഹത്തിന്റെ പച്ചപ്പ്‌
ഓര്‍മ്മയുടെ സുഗന്ധം,
വേരറ്റുപോവും മുന്‍പേ
തളിര്‍ക്കണം, പടര്‍ന്നുതണലാവണം
ഒരുവേളയെങ്കിലും
വരണ്ട ചുണ്ടുകളുടെ
ദാഹമകറ്റണം

13 comments:

തഥാഗതന്‍ said...

ധന്യ..

കവിത വളരെ നന്നയിട്ടുണ്ട്..നല്ല ഉള്‍ക്കാഴ്ച്ചയുള്ള വരികള്‍..ഇനിയും എഴുതുക

നിങ്ങള്‍ എഴുതുന്ന കാര്യങ്ങള്‍ കൂടുതല്‍ ആളുകള്‍ വായിക്കണമെങ്കില്‍ ഇതില്‍ വരുന്ന കമന്റുകല്‍ ഏതെങ്കിലും കമന്റ് അഗ്രഗേറ്ററില്‍ വരണം. സെറ്റിങ്സില്‍ ചെന്ന് marumozhikal@gmail.com എന്ന ഐ ഡിയിലേയ്ക്ക് കമന്റുകള്‍ തിരിച്ചു വിടുക

അതു പോലെ മറ്റു പോസ്റ്റുകളിലേയ്ക്കുള്ള കമന്റുകള്‍ കാണാന്‍ http://groups.google.co.in/group/marumozhikal എന്ന ഗൂഗിള്‍ സംഘം സന്ദര്‍ശിക്കു.


പാലക്കാടിനെ കുറിച്ച് ഒരു ബ്ലോഗ്ഗ് ഉണ്ട്.
http://paalakkaad.blogspot.com/

അതില്‍ അംഗമാകാന്‍
palakkadankaat@gmail.com എന്ന വിലാസത്തിലേക്ക് ഒരു മൈല്‍ അയച്ച് താങ്കളുടെ ഇ മെയില്‍ ഐഡി അറിയിക്കു

രാജന്‍ വെങ്ങര said...

തപസ്സിനന്ത്യം കൊതിക്കുന്നൊരോ
വിത്തും വിതയതില്‍ കുരുക്കുവാന്‍.
മണ്ണിനീറന്‍ മനസ്സിലേക്കിളം
വേരിറക്കി പതുക്കെ പടര്‍ന്നൂര്‍ജം
വലിച്ചൂറ്റിയെടുത്തുയര്‍ന്നു പൊങ്ങി
തിരി നീട്ടി ചിരിക്കുവാന്‍
കൊതിക്കുമോരൊവിത്തും.!
ഇലയൊന്നു പറ്റുകില്‍,
കമ്പിനിളം പാര്‍ശ്വമതില്‍
തൊങ്ങലായി നിന്നുണ്മ തന്‍
പാല്‍ വെളിച്ചം കുടിച്ചുയിരിനു
അയിരേകി തുടിക്കാനിതിനു മോഹം!
ഇലകളിതിനനേകമുയിര്‍ക്കിലോ
ഇളംകാറ്റിനോടു സല്ലപിക്കണം.!
കാത്തിരുപ്പിനന്ത്യമൊരു ദിനം
റുതുമതിയായി തളിര്‍ക്കണം,
മണമിയലും പൂവായി ,
പിന്നെ കയായ്
ഒരു കവിതപോലായ്
കാലത്തിനൊരു
പൂവുടലായി ചമയണം.
വിത്തിതു മോഹമിതുപോലനവതി
ഹ്രുത്തിലൊതുക്കിയിരിക്കാം.

നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാവട്ടെ..
ഭാവുകങ്ങളൊടെ..

ഉപാസന | Upasana said...

നന്നായി ധന്യാ‍ാ കൊച്ചു കവിത
:)
ഉപാസന

കണ്ണൂരാന്‍ - KANNURAN said...

വരികള്‍ നന്നായിരിക്കുന്നു. എഴുത്തു തുടരൂ....

AHAM said...

അതിനായെന്‍ രോഗമറിയാതെയീ-
ലോകത്ത്‌ ജീവിക്കണം...

മനുഷ്യനാല്‍ മരണപ്പെടാതെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nalla varikal, iniyumezhuthuka

aasamsakal

അദൃശ്യന്‍ said...

കച്ചിക്കുറുക്കിയ വരികള്‍
തുടര്‍ന്നെഴുത്തിന് ആശംസകള്‍.

വാല്‍മീകി said...

നല്ല വരികള്‍. തുടര്‍ന്നെഴുതൂ...

ധന്യ പ്രശാന്ത്‌ said...

എല്ലാവരുടെയും പ്രോത്സാഹനങ്ങള്‍ക്ക്‌ വളരെ നന്ദി. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞു തന്നതിനു തഥാഗതനു പ്രത്യേകിച്ച്‌ ഒരു നന്ദി കൂടി.

കാവലാന്‍ said...

"വേരറ്റുപോവും മുന്‍പേ
തളിര്‍ക്കണം, പടര്‍ന്നുതണലാവണം"

-അനുഭവം വിത്ത്
ആശയം നാമ്പ്
വിവരണം ശാഖകള്‍
പദങ്ങള്‍ ദലങ്ങള്‍- ഇങ്ങനെ ശ്രമിച്ചുനോക്കൂ.


നവവത്സരാശംസകള്‍.

..::വഴിപോക്കന്‍[Vazhipokkan] said...

:)
നന്നായിരിക്കുന്നു, ആശംസകള്‍

എം പി അനസ്‌ said...

എഴുതിക്കൊണ്ടേയിരിക്കൂ തെളിയും..

Sony Jose Velukkaran said...

കവിത വളരെ നന്നായി