കണ്ടെത്തും നാള് വരെ,
നീ സ്നേഹത്തിന്നവസാനവാക്ക്.
പറയാത്ത മൊഴിയായ്
കേള്‍ക്കാത്ത സ്വപ്നമായ്;
വിടരാത്ത പൂവായെന്
സങ്കല്‍പ്പത്തില്‍ നിറയും
നിനക്കെന്നും പൂര്‍ണ്ണത.
15 Oct 2007
10 Oct 2007
കടലിനോട്...

ചിരിതൂകി കളിയാടി തീരത്തുവന്നെന്നെ
തിരമാല കൈയാല്‍ തഴുകീടവേ,
ഒരുചെറു താരാട്ടിന് സാന്ദ്വന സ്പര്‍ശമായ്
മാടിവിളിച്ചൊരെന്‍ ബാല്യകാലം.
സിന്ദൂരപൊട്ടുതൊട്ടോടിയെത്തുന്നരാ-
സന്ധ്യയെ നോക്കി ഞാന്‍ നിന്നീടവെ,
ഉള്ളിലലക്കുന്നു, ചിതറിത്തെറിക്കുന്നു
ജീവിതക്കടലിന്റെ നവ്യനാദം.
കുഞ്ഞിളം കാറ്റിന്റെ പഞ്ചാരിമേളത്തി-
ലലിയുന്നു നീ മൂളും സ്നേഹഗീതം
ഒരു പൊട്ടിച്ചിരിയാല്‍ നീ മറക്കുന്നുവോ
ഉള്ളിലൂറുന്നൊരാ നൊവിനാഴം.
Subscribe to:
Posts (Atom)