15 Oct 2007

പ്രതീക്ഷ

കണ്ടെത്തും നാള്‍ വരെ,
നീ സ്നേഹത്തിന്നവസാനവാക്ക്‌.
പറയാത്ത മൊഴിയായ്‌
കേള്‍ക്കാത്ത സ്വപ്നമായ്‌;
വിടരാത്ത പൂവായെന്
‍സങ്കല്‍പ്പത്തില്‍ നിറയും
നിനക്കെന്നും പൂര്‍ണ്ണത.

6 comments:

ശ്രീ said...

:)

സുല്‍ |Sul said...

ബൂലോഗത്തേക്ക് സ്വാഗതം.

നല്ലവരികള്‍
കാത്തിരിപ്പിന്റെ സുഖം ഈ വരികളിലുടനീളം.
ഇനിയും എഴുതു.

-സുല്‍

കണ്ണൂരാന്‍ - KANNURAN said...

പ്രതീക്ഷയാണല്ലൊ മുന്നോട്ടേക്ക് നയിക്കുന്നത്..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നിനക്കെന്നും പൂര്‍ണ്ണത.
പ്രതീക്ഷകള്‍ വിടാതെ എഴുതുക.

Murali K Menon said...

"‍സങ്കല്‍പ്പത്തില്‍ നിറയും
നിനക്കെന്നും പൂര്‍ണ്ണത"

ധൈര്യമായ് മുന്നോട്ട്, വിളിച്ചാല്‍ കവിത വന്നേക്കും, ലക്ഷണം കണ്ടീട്ട് തോന്നുന്നുണ്ട്.

Unknown said...

നല്ലവരികള്‍...............